പത്തനംതിട്ട: റോഡിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികളെ വിരട്ടിയോടിച്ച് നാട്ടുകാർ. പത്തനംതിട്ട അടൂരിലാണ് സംഭവം. മണക്കാല ഗവൺമന്റ് പോളി ടെക്നിക്കിലെ വിദ്യാർത്ഥികളായിരുന്നു റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടയത്.
കോളേജിൽ സംഭവിച്ച വാക്കുതർക്കവും സംഘർഷവും കോളേജിന് പുറത്തേക്കും നീളുകയായിരുന്നു. റോഡിൽ ഇരുസംഘങ്ങളും ചേർന്ന് ഏറ്റുമുട്ടാൻ തുടങ്ങിയതോടെ വടികളും തടിക്കഷ്ണങ്ങളുമായി എത്തിയ നാട്ടുകാർ വിദ്യാർത്ഥികളെ വിരട്ടി. ഇതോടെ സംഘർഷമുണ്ടാക്കിയവർ ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു.
Comments