മുംബൈ: ജന്മദിനത്തിൽ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ക്ഷേത്ര ദർശനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈകീട്ട് മകൾ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ റായ് ക്ഷേത്രത്തിൽ എത്തിയത്. പ്രത്യേക പൂജകളിൽ പങ്കെടുത്ത താരം വഴിപാടുകൾ കഴിച്ച ശേഷമാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. പ്രാർത്ഥിക്കുന്നതിന്റെയും പൂജകൾ നടത്തുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
താരത്തിന്റെ 49ാം ജന്മദിനമായിരുന്നു ഇന്നലെ. നിരവധി സഹതാരങ്ങളായിരുന്നു ഐശ്വര്യ റായ്‌ക്ക് ആശംസകൾ നേർന്നത്. താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും ആശംസകൾ നിറഞ്ഞിരുന്നു. മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ 1 ആയിരുന്നു ഐശ്വര്യ റായുടെ അവസാനമിറങ്ങിയ ചിത്രം.
Comments