ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമം തകർത്ത് നാട്ടുകാർ. അനധികൃതമായി നിർമ്മിച്ച മസർ നാട്ടുകാർ പൊളിച്ച് നീക്കി. ഡെറാഡൂണിലെ മെഹുവാലയിലായിരുന്നു സംഭവം.
സീതാറാം കോളനിയിലായിരുന്നു ഭൂമി കയ്യേറ്റ ശ്രമം ഉണ്ടായത്. ആദ്യം ക്ഷേത്രത്തിന് സമാനമായ രീതിയിലുള്ള കെട്ടിടം ആയിരുന്നു സ്ഥലത്ത് നിർമ്മിച്ചിരുന്നത്. രാത്രി കാലങ്ങളിൽ ആയിരുന്നു നിർമ്മാണ പ്രവർത്തനം എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പിറ്റേദിവസം ഇതിന്റെ സ്ഥാനത്ത് മസറാണ് നാട്ടുകാർ കണ്ടത്. ഇതോടെയാണ് ഭൂമി കയ്യേറ്റ ശ്രമമാണ് ഇതെന്ന് വ്യക്തമായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മസർ പൊളിച്ച് നീക്കുകയായിരുന്നു.
പ്രദേശത്ത് ആരാണ് മസർ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും രംഗത്ത് എത്തി. നേരത്തെ ഡെറാഡൂണിൽ വനഭൂമിയിൽ നിർമ്മിച്ച മസറും നാട്ടുകാർ പൊളിച്ച് നീക്കിയിരുന്നു.
Comments