ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയാണ്. മുടി മുറിച്ചും പരസ്യമായി ഹിജാബ് വലിച്ചൂരിയും സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവർക്ക് പൂർണ പിന്തുണയുമായി പുരുഷന്മാരുമുണ്ട് കൂടെ. 22 കാരിയായ മഹ്‌സ അമിനിയെ ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിഷേധം കലാപത്തിലേക്ക് വഴിതെളിച്ചത്. ഭരണകൂടത്തിന്റെ തീവ്ര ഇസ്ലാമിക നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇറാനിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ മുല്ലമാരുടെ തലപ്പാവ് തട്ടിക്കളയുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു പെൺകുട്ടി പുറകിൽ നിന്ന് ഓടിവന്ന് തലപ്പാവ് തട്ടിക്കളയുന്നത് വീഡിയോയിൽ കാണാം. മതപുരോഹിതന് പ്രതികരിക്കാൻ പോലും സമയം കൊടുക്കാതെ പെൺകുട്ടി ഓടിപ്പോകുന്നുമുണ്ട്.
A young girl knocks off a mullah's turban. #Iran pic.twitter.com/Kg3T72tgWm
— FJ (@Natsecjeff) November 1, 2022
മറ്റൊരു വീഡിയോയിൽ പുരോഹിതനെ പിടിച്ച് നിർത്തുകയും മറ്റൊരാൾ വന്ന് ഇയാളുടെ തലപ്പാവ് തട്ടിക്കളയുകയുമാണ് ചെയ്യുന്നത്. അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന്, 1979 മുതൽ രാജ്യം ഭരിക്കുന്ന പുരോഹിതന്മാർ ഇനി വേണ്ട എന്നാണ് ജനങ്ങളുടെ പൊതുവായ അഭിപ്രായം. തീവ്ര ഇസ്ലാമിക നിയമങ്ങൾ ഇനി രാജ്യത്ത് നടപ്പിലാക്കാനാവില്ലെന്നും ഇവർ പറയുന്നു. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നുണ്ടെന്ന് ഭരണകൂടം ഭയപ്പെടുന്നു.
JEU. Un nombre grandissant de jeunes en #Iran s’amusent à faire tomber les turbans de mollahs en guise de protestation, comme ici, dans la ville sainte de Machhad, dans le nord-est du pays. #MahsaAmini pic.twitter.com/jjg5nkgVHd
— Armin Arefi (@arminarefi) October 28, 2022
ഇറാനിൽ 1979 ലെ വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷിയാകുന്നത്. മഹ്‌സ അമിനിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം ഇന്ന് രാജ്യത്തെ ആളിക്കത്തിക്കുകയാണ്. പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവരെ നിഷ്ഠൂരമായി കൊന്നു കളയുകയാണ് പോലീസ് ചെയ്യുന്നത്. അടുത്തിടെ സെലിബ്രിറ്റി ഷെഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് രാജ്യത്ത് വ്യാപക അക്രമങ്ങൾക്ക് വഴിവെച്ചിരുന്നു. ശരിഅത്ത് നിയമങ്ങൾ നടപ്പിലാക്കുകയല്ല തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ഇനി ആവശ്യമെന്നാണ് ജനങ്ങൾ പറയുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള രണ്ട് മാസത്തോളമായി തെരുവിൽ നിരന്തരം പ്രതിഷേധിക്കുകയാണ്.
















Comments