കണ്ണൂർ;പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി യുഎപിഎ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്. ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലെയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷൻ 15 പ്രകാരം നരേന്ദ്രമോദി സർക്കാരിന് നിലവിൽ ഏത് സംഘടനയെയും നിരോധിക്കാമെന്ന് സാഹചര്യമാണുള്ളതെന്ന് അലൻ കുറ്റപ്പെടുത്തി.
യുഎപിഎ സെക്ഷൻ 15 പ്രകാരം നിലവിൽ നരേന്ദ്രമോദി സർക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തിൽ പിഎഫ്ഐ പോലൊരു സംഘടനയെ നിരോധിച്ചു, അവർ ജനാധിപത്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനാധിപര്യപരമായി പ്രവർത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. ഒരു സുപ്രഭാതത്തിൽ നിരോധിക്കപ്പെടുന്നു. നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെടുന്നു എന്നായിരുന്നു അലന്റെ പ്രസ്താവന.
നേരത്തെയും പിഎഫ്‌ഐയ്‌ക്ക് പിന്തുണയുമായി അലൻ രംഗത്തെത്തിയിരുന്നു. ആസൂത്രിതമായാണ് എൻഐഎ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയനേതാക്കളടക്കം പിടികൂടിയതെന്നും പറഞ്ഞു. വലിയ ഫാസ്റ്റിസ്റ്റ് അജണ്ടയുടെ ഭാഗമാണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്നും അലൻ ഷുഹൈബ് കുറ്റപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയെന്നും അറസ്റ്റുകളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
നിലവിൽ കണ്ണൂർ, പാലയാട് ക്യാമ്പസിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് അലൻ. ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിലാണ് അലനെതിരെ കേസെടുത്തിരുന്നത്.കസ്റ്റഡിയിലെടുത്ത അലനെ ജാമ്യത്തിൽ വിട്ടിരുന്നു.
















Comments