മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണമിശ്രിതം കാപ്‌സ്യുളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിയായ ജാസിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളിൽ നിന്നും 1.082 ഗ്രം സ്വർണ്ണമിശ്രിതമാണ് കണ്ടെടുത്തത്. നാല് ക്യാപ്‌സൂളായി കടത്തിയ സ്വർണ്ണമിശ്രിതം വേർത്തിരിച്ചെടുത്തപ്പോൾ 50.52 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണെന്ന് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.
കരിപ്പൂർ വിമാനത്താവളം വഴി 42 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാളെ പിടികൂടി മണിക്കൂറുകൾക്കുള്ളിലാണ് ജാസിറും പിടിയിലായത്. ദുബായിൽ നിന്നുമെത്തിയ റസാഖാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളും ക്യാപ്‌സ്യൂളാക്കിയാണ് സ്വർണം കടത്തിയത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം പുറത്തിറങ്ങി സുഹൃത്തുക്കൾക്കൊപ്പം കാറിൽ പുറത്തേയ്‌ക്ക് പോകുംവഴിയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലാകുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
















Comments