നഖങ്ങളില്ലാത്ത കൈവിരലുകളുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലർ ചിത്രം കണ്ട് ഭയന്നപ്പോൾ മറ്റ് ചിലർ മോർഫ് ചെയ്തതാണെന്ന് പറഞ്ഞ് അവഗണിച്ചു. എന്നാൽ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യമിതാണ്.
അനോണീഷ്യ എന്ന രോഗത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കാൽവിരലുകളിലെയും കൈവിരലുകളിലെയും നഖത്തിന്റെ വളർച്ചയെ ബാധിക്കുന്ന രോഗമാണിത്. ഇത്തരത്തിൽ അനോണീഷ്യ ബാധിച്ചയാളുടെ വിരലുകളാണ് വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്റെ വിരലിൽ നഖങ്ങളില്ലാത്തത് രോഗം ബാധിച്ചിരിക്കുന്നതിനാലാണ്.
അനോണീഷ്യ കോഗ്നിറ്റ എന്നാണ് രോഗത്തിന്റെ പൂർണനാമം. വളരെ അപൂർവ്വമായി കണ്ടുവരുന്ന രോഗാവസ്ഥയാണിത്. ഈ രോഗം ബാധിച്ചുകഴിഞ്ഞാൽ അവരുടെ എല്ലാവിരലുകളിലെയും നഖങ്ങൾ ഇല്ലാതാകും. ചിലർക്ക് ജനനസമയത്ത് തന്നെ ഈ അവസ്ഥയുണ്ടായിരിക്കും. നഖങ്ങളില്ലാതെ ചില കുഞ്ഞുങ്ങൾ പിറക്കുന്നത് അനോണീഷ്യയുടെ ലക്ഷണമാണ്.
നിത്യജീവിതത്തിൽ നഖം ഉപയോഗിച്ച് നാം ചെയ്യുന്ന പല പ്രവൃത്തികളും ഈ രോഗബാധിതർക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഈ രോഗത്തിന് ശാശ്വതമായ പരിഹാരമോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. അനോണീഷ്യ ബാധിച്ചവർക്ക് പിന്നീടൊരിക്കലും നഖം വളരുകയുമില്ല. ആർട്ടിഫിഷ്യലായുള്ള നഖം വെച്ചുപിടിപ്പിക്കുക മാത്രമാണ് ഈ രോഗത്തിനുള്ള താൽക്കാലിക പോംവഴി. അനോണീഷ്യയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ആരോഗ്യമേഖലയിൽ പുരോഗമിക്കുകയാണ്.
















Comments