ലക്നൗ: വീട്ടുമുറ്റത്ത് പത്രം ഇട്ട് വീട്ടുകാർ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മോഷണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കള്ളന്മാരുടെ വ്യത്യസ്തമായ മോഷണം. ഗാസിയാബാദിലെ അവന്തിക ഫേസ് 2-ലെ വീട്ടിൽ നിന്നും 10 ലക്ഷത്തോളം പണവും ആഭരണങ്ങളും കള്ളന്മാർ കവർന്നു. വൈഷ്ണോദേവിയിലേക്കുള്ള യാത്ര കഴിഞ്ഞ് കുടുംബം മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രവീന്ദ്ര കുമാർ ബൻസാൽ എന്ന വ്യക്തിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഒക്‌ടോബർ 29 ശനിയാഴ്ചയാണ് കുടുംബം യാത്രയ്‌ക്കായി വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആഭരണങ്ങളും പണവും കവർന്നതായി കുടുംബം മനസ്സിലാക്കി. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്. വീട്ടുമുറ്റത്ത് പത്രം കിടക്കുന്നതും ഗൃഹനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
പത്രം വരുത്താത്ത വീടിന്റെ മുറ്റത്ത് പത്രം കിടക്കുന്നതാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. വീട്ടുകാർ ഉണ്ടോ ഇല്ലയോ എന്നറിയാൻ വേണ്ടി കള്ളന്മാർ ആദ്യം പത്രം വീണ്ടുമുറ്റത്തേയ്‌ക്ക് ഇടും. പത്രം എടുക്കുന്നില്ല എങ്കിൽ വീട്ടുകാരില്ല എന്ന് ഉറപ്പിക്കും. ശേഷം വീട് കുത്തി തുറന്ന് മോഷണം നടത്തുമെന്ന് സംഭവസ്ഥലം നിരീക്ഷിച്ച പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒക്ടോബർ 29-ലെ പത്രമായിരുന്നു മുറ്റത്ത് കിടന്നിരുന്നത്. വീട്ടുകാർ യാത്ര പോയും ഇതേ ദിവസമാണെന്നും പോലീസ് പറഞ്ഞു.
















Comments