മുംബൈ : അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം ഡോളർ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിദേശ കറൻസി പിടിച്ചെടുത്തത്. മുംബൈ എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്.
4,97,000 യുഎസ് ഡോളറാണ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ ഇന്ത്യൻ വംശജരായ മൂന്ന് പേർ അടങ്ങുന്ന കുടുംബം കറൻസി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഇവരിൽ നിന്നാണ് 4.1 കോടി മൂല്യം വരുന്ന വിദേശ കറൻസി പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















Comments