ഇടുക്കി : പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തി ഒളിവിൽ പോയ രണ്ട് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങി. ഇടുക്കി ബാലൻപിള്ളസിറ്റി സ്വദേശി അമീർഷാ, രാമക്കൽമേട് സ്വദേശി ഷെമീർ എന്നിവരാണ് കീഴടങ്ങിയത്.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. അന്ന് പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെ നെടുങ്കണ്ടം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ സംഘത്തിലെ മറ്റ് ചിലർ ഒളിവിൽ പോയി.
തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. ഇവരെ റിമാന്റ് ചെയ്തു.
















Comments