ഭോപ്പാൽ : സ്കൂൾ അസംബ്ലിക്ക് ശേഷം ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതിന് വിദ്യാർത്ഥിയ്‌ക്ക് ശിക്ഷ . മധ്യപ്രദേശിലെ ഗുണയിലുള്ള ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം. സ്‌കൂൾ കാമ്പസിനു മുന്നിൽ വിദ്യാർത്ഥികളും , സാമൂഹിക സംഘടനകളും പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്
ശിവാൻഷ് ജെയിൻ എന്ന വിദ്യാർത്ഥിയെയാണ് അധ്യാപകരായ ജസ്റ്റിൻ ,ജാസ്മീന ഖാത്തൂൺ എന്നിവർ ചേർന്ന് ശിക്ഷിച്ചത് .‘ ദേശീയ ഗാനത്തിന് ശേഷം ഞാൻ’ഭാരത് മാതാ കീ ജയ്’ മുഴക്കി . അതിനിടയിൽ, ജസ്റ്റിൻ സാർ വന്നു, അദ്ദേഹം എന്നോട് ലൈനിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. അതിനു ശേഷം എന്റെ ഹിന്ദി ടീച്ചർ വന്ന് ക്ലാസ്സ് ടീച്ചറെ കാണാൻ പറഞ്ഞു. ക്ലാസ്സ് ടീച്ചറെ കണ്ടപ്പോൾ ഇതൊക്കെ വീട്ടിൽ മുഴക്കിയാൽ മതിയെന്ന് പറഞ്ഞു.‘ ശിവാൻഷ് ജെയിൻ പറയുന്നു.
അതിനു ശേഷം ഞാൻ ക്ലാസ്സിൽ എത്തി. എന്റെ സഹപാഠികളിൽ ഒരാളെ റെഡ് ഹൗസിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, പിന്നാലെ എന്റെ ക്ലാസ് ടീച്ചർ ജസ്മീന ഖാത്തൂൺ പറഞ്ഞു, ഒരു ആൺകുട്ടി ക്ലാസിന് അഭിമാനമാകുമ്പോൾ ഞാൻ ക്ലാസിന്റെ പേര് നശിപ്പിക്കുന്നു എന്ന് പറഞ്ഞു അതിനുശേഷം, മാഡം എന്നോട് അടുത്ത നാല് പീരിയഡുകളിൽ നിലത്തിരിക്കാൻ ആവശ്യപ്പെട്ടു – വിദ്യാർത്ഥി പറയുന്നു.
അതേസമയം സ്‌കൂൾ പ്രിൻസിപ്പൽ ആരോപണം നിഷേധിച്ചു. വിദ്യാർത്ഥിയുടെ മേൽ കുറ്റം ചുമത്തിയ ഫാദർ തോമസ് സ്കൂൾ അധ്യാപകന്റെ നടപടിയെ ന്യായീകരിച്ചു. കുട്ടി രാജ്യസ്‌നേഹത്തിന് വേണ്ടിയല്ല ‘ഭാരത് മാതാ കീ ജയ് ‘ മുഴക്കിയതെന്നും , വിനോദത്തിനാണെന്നും ഫാദർ തോമസ് അവകാശപ്പെട്ടു. അച്ചടക്ക സമിതി യോഗം ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
















Comments