തിരുവനന്തപുരം: ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല നൽകി രാജ്ഭവന്റെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടാറാണ് സിസ. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിയാണ് രാജ് ഭവന്റെ ഉത്തരവ്.
കലാം സാങ്കേതിക സർവ്വകലാശാലയുടെ (കെടിയു) വൈസ് ചാൻസർ എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പുതിയ വിസിയെ നിയമിച്ചത്. യുജിസി ചട്ടമനുസരിച്ച് മൂന്നിൽ കുറയാതെ പേരുകളുള്ള പാനൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിക്ക് ചാൻലർ നൽകേണ്ടതുണ്ട്. എന്നാൽ ഒരു പേര് മാത്രമാണ് സർക്കാർ നൽകിയത്. ഇതാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.
Comments