തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും സി പി എം അക്രമമെന്ന് പരാതി . വഞ്ചിയൂരിൽ സ്ഥാപിച്ച ബിജെപിയുടെ കൊടിമരവും ഫ്ളെക്സും നശിപ്പിച്ചു. സ്ഥലത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് ഇരുട്ടിന്റെ മറവിലെത്തിയ സംഘം വഞ്ചിയൂർ ജംഗ്ഷനിൽ സ്ഥാപിച്ച ബിജെപിയുടെ കൊടി തോരണങ്ങളും ഫ്ളെക്സും നശിപ്പിച്ചത്.ബിജെപിയുടെ കൊടി നിലത്തിട്ട് കത്തിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചു കീറി.സമീപത്ത് സ്ഥാപിച്ചിരുന്ന സ്തൂപം നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി പ്രാദേശിക നേതൃത്വം പറഞ്ഞു.
വിഷയത്തിൽ ബിജെപി വഞ്ചിയൂർ പോലീസിനെ സമീപിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പോലീസ് ശേഖരിച്ചു. സ്ഥലത്ത് സംഘർഷം കണക്കിലെടുത്ത് കൂടുതൽ പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
Comments