ലക്‌നൗ: 11-ാം വയസ്സിൽ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് പരിശീലനം നൽകുന്ന യശ്വർദ്ധൻ ശ്രദ്ധേയമാകുന്നു. കാൻപൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് ഇത്തരത്തിൽ പരിശീലന ക്ലാസ്സുകൾ നൽകുന്നത്. സിംഗിന് 9-ാം ക്ലാസ്സിലേക്ക് പ്രവേശനവും ലഭിച്ചിരുന്നു.ഉയർന്ന ബൗദ്ധിക നിലവാരമാണ് ഇതിന് പിന്നിൽ. ഉത്തർപ്രദേശ് വിദ്യാഭ്യാസ ബോർഡിന്റെയാണ് തീരുമാനം.
യശ്വർദ്ധൻ സിംഗിന്റെ പ്രവൃത്തിയിൽ അഭിമാനം കൊള്ളുന്നതായി സിംഗിന്റെ പിതാവ് അൻസുമാൻ സിംഗ് വ്യക്തമാക്കി. നന്നേ ചെറുപ്പത്തിൽ തന്നെ അസാമന്യ മികവ് പുലർത്തിയിരുന്ന കുട്ടിയായിരുന്നു യശ്വർദ്ധൻ എന്ന് പിതാവ് പറഞ്ഞു. സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് യശ്വർദ്ധൻ സിംഗ് പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ബുദ്ധിമുട്ടേറിയ വിഷയങ്ങളിൽ പോലും മറ്റുള്ളവർക്ക് പരിശീലനം നൽകാൻ കഴിയുന്നത് മികച്ച കാര്യമാണന്നെും മകന്റെ ഈ പ്രവൃത്തിയിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന ബൗദ്ധിക നിലവാരം കാരണമാണ് കുട്ടിയെ നേരിട്ട് ഒമ്പതാം ക്ലാസ്സിലേക്ക് പ്രവേശനം നൽകുന്നതെന്ന് ബോർഡ് പറഞ്ഞു. എജ്യൂക്കേഷൻ കൗൺസിൽ കാൺപൂരിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകി. സിംഗ് നേരിട്ട് പ്രവേശനം ലഭിക്കുമെന്നാണ് പ്രാഥമിക വിവരം. തുടർച്ചയായി നിരവധി പരിശോധനകൾക്ക് ശേഷമാണ് കുട്ടിയ്‌ക്ക് ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്ന് വിദ്യാഭ്യാസ ബോർഡ് പറഞ്ഞു. ബൗദ്ധിക നിലവാര സൂചികയിൽ 129 പോയിന്റാണ് സിംഗ് നേടിയത്. 115 മുതൽ 129 വരെ പോയിന്റ് ലഭിച്ചാൽ ബുദ്ധി നിലവാരം ശരാശരിയിലുമധികമാണ്. മെന്റൽ എബിലിറ്റി, പൊതു വിജ്ഞാനം, ഓർമശക്തി എന്നിവയിൽ ഉയർന്ന നിലവാരമാണ് സിംഗ് പരിശോധന ടെസ്റ്റിൽ പ്രകടിപ്പിച്ചത്. രാഷ്‌ട്രീയം, ചരിത്രം, തുടങ്ങിയവയിൽ അസമാന്യ പരിജ്ഞാനമുണ്ടെന്നും ബോർഡ് കണ്ടെത്തി.
















Comments