വിരലിൽ മഷി പുരട്ടി മടക്കം; രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റി 106-കാരൻ യാത്ര ചൊല്ലി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു- India's first voter, Shyam Saran Negi
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിരലിൽ മഷി പുരട്ടി മടക്കം; രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റി 106-കാരൻ യാത്ര ചൊല്ലി; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു- India’s first voter, Shyam Saran Negi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 09:55 am IST
FacebookTwitterWhatsAppTelegram

ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പ്രായം നൂറ് കടന്നിട്ടും, ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിട്ടും തന്റെ വോട്ടവകാശം വിനിയോ​ഗിച്ച ഒരു മുത്തശ്ശൻ രാജ്യത്തെ ഓരോ പൗരന്മാർക്കും മാതൃകയായി മാറി. 106 വയസ്സുള്ള ശ്യാം ശരൺ നേഗിയാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ, വോട്ട് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പ്രായം കൂടിയ ഈ വോട്ടർ അന്തരിച്ചു. ഇന്ന് രാവിലെയാണ് ശ്യാം ശരൺ നേഗിയുടെ അന്ത്യം.

നവംബർ 2-ന് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെയാണ് ശ്യാം ശരൺ നേഗി വോട്ട് രേഖപ്പെടുത്തിയത്. ആരോ​ഗ്യ പ്രശ്നങ്ങൾക്കിടയിലും രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ കൂടിയായ ശ്യാം ശരൺ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തിരുന്നു. 34-ാം തവണയാണ് ശ്യാം ശരൺ നേ​ഗി തന്റെ വോട്ടവകാശം വിനിയോ​ഗിക്കുന്നത്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും യുവ വോട്ടർമാർക്ക് നേ​ഗി പ്രചോദനമാണ് എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ഏറ്റവും പ്രായമേറിയ വോട്ടറുടെ അന്ത്യകർമ്മങ്ങൾക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തുകയാണ്. ശ്യാം ശരൺ നേ​ഗിയെ ആദരപൂർവ്വം തന്നെ യാത്ര അയയ്‌ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നവംബർ 2-ന് പോളിംഗ് സ്റ്റേഷനിൽ പോയി താൻ വോട്ട് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12-ഡി ഫോം നേ​ഗി തിരിച്ചു നൽകിയിരുന്നു. എന്നാൽ, ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൽപ്പയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 1917-ൽ ജനിച്ച ശ്യാം ശരൺ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതൽ എല്ലാ ലോക്‌സഭാ, വിധാൻ സഭ, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ൽ ശ്യാം ശരൺ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി.

Tags: himachalpasses away
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies