കുട്ടികൾ ഉള്ളവർക്ക് പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളും പകലുകളുമായിരിക്കും. കുഞ്ഞു വാവകളുടെ നിർത്താതെയുള്ള കരച്ചിലും വഴക്കും മാതാപിതാക്കളുടെ ഉറക്കം കെടുത്തും. കുട്ടി കരഞ്ഞു തുടങ്ങിയാൽ അത് നിർത്തുന്നതിന് അമ്മമാർ പഠിച്ച പതിനെട്ടടവും പരീക്ഷിക്കാറുണ്ട്. എന്തുകൊണ്ടാണ് കുട്ടികൾ കരയുന്നതെന്നാണ് മതാപിതാക്കൾ ആദ്യം കണ്ടെത്തേണ്ടത്. അല്ലെങ്കിൽ, നിർത്താതെയുള്ള കരച്ചിൽ കുഞ്ഞുങ്ങളെ ഗുരുതരാവസ്ഥയിലേയ്‌ക്ക് വരെ കൊണ്ടെത്തിച്ചേക്കും. കുഞ്ഞിന്റെ ആശയവിനിമയം കൂടിയാണ് കരച്ചിൽ. അതിനാൽ അത് നിസാരമായി കാണരുത്. കുട്ടികളുടെ കരച്ചിൽ നിർത്താൻ എന്താണ് വഴി എന്ന് നോക്കാം,
കുഞ്ഞിന്റെ പാദത്തിലെ ചില പ്രത്യേക പോയിന്റുകൾ കണ്ടെത്തിയാൽ ഈ കരച്ചിൽ നിമിഷം നേരം കൊണ്ട് ശമിപ്പിക്കാം. പാദത്തിലെ ചില പ്രത്യേക പോയിന്റുകളിൽ മെല്ലെ അമർത്തിയാൽ കുട്ടികൾ കരച്ചിൽ നിർത്തും. കുട്ടികളെ പെട്ടെന്ന് ശാന്തരാക്കാൻ ഇത് സഹായിക്കും. റിഫ്ളക്സോളജി എന്നാണ് ഇതിന്റെ പേര്. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്നൊരു പരിഹാരം എന്ന രീതിയിൽ ഇത് ചെയ്യാവുന്നതാണ്. മാനസിക പിരിമുറുക്കത്തില്‍നിന്നും രക്ഷനേടുവാനും ശരീരത്തിന്റെ സ്വാഭാവികമായ രോഗനിവാരണ ശേഷിയെ ഉത്തേജിപ്പിക്കാനും മുതിർന്നവർ പൊതുവെ ചെയ്യുന്ന ഒന്നാണ് റിഫ്ലക്സോളജി.
പലപ്പോഴും കുഞ്ഞുങ്ങൾ കരയുന്നത് വിശപ്പ് കൊണ്ടാണ്. വിശപ്പ് കുഞ്ഞുങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ല. വിശക്കുമ്പോഴും പലവിധത്തില്‍ ശരീരത്തിൽ വേദന ഉണ്ടാകുമ്പോഴും കുഞ്ഞുങ്ങൾ കരയും. ഇത് കൃത്യമായി മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഏതുതരം കരച്ചിലാണെങ്കിലും കാലിൽ നൽകുന്ന മൃദു സ്പർശം കുട്ടികളുടെ കരച്ചിൽ നിർത്തും. പലപ്പോഴും വേദനകളുടെ ഉറവിടം കാലായിരിക്കും. അതുകൊണ്ട് തന്നെയാണ് കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ കുറയ്‌ക്കുന്നതും. പാദത്തിനു നടുവില്‍ അമര്‍ത്തുമ്പോള്‍ കുട്ടികളുടെ ഈ വേദനകൾ ഇല്ലാതാകും.
















Comments