ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം.
ഇന്ത്യൻ പര്യടനത്തിടെ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി ഇന്ത്യൻ മന്ത്രിയോട് പെരുമാറിയ രീതി വിശദീകരിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ വഖാർ യൂനിസ് ദിവസങ്ങൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു . ആ മന്ത്രിയുടെ പേര് ഞാൻ പറയില്ല ‘ എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു യൂനിസ് കാര്യങ്ങൾ വിശദമാക്കിയത് . എന്നാൽ വഖാറിന്റെ അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ അഫ്രീദി അനാദരിച്ചത് മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയാണോ എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിനിടെ അന്നത്തെ ഒരു ഇന്ത്യൻ മന്ത്രി തങ്ങളെ കാണാനെത്തി . ഹസ്തദാനം നൽകി . പ്രായമായ മന്ത്രിയായതിനാൽ മറ്റ് പാക് താരങ്ങളെല്ലാം അദ്ദേഹത്തിന് സൗമ്യമായി ഹസ്തദാനം നൽകി. എന്നാൽ അഫ്രീദിയുടെ ഊഴം എത്തിയപ്പോൾ അഫ്രീദി അദ്ദേഹത്തിന് വളരെ ശക്തമായി തന്നെ ഹസ്തദാനം നൽകി ബുദ്ധിമുട്ടിച്ചു .അഫ്രീദിയുടെ ഹസ്തദാനത്തിന്റെ രീതി മനസിലാക്കിയ വസീം അക്രവും , ഷോയിബ് അക്രവും പൊട്ടിച്ചിരിക്കുകയായിരുന്നു – യൂനിസ് പറഞ്ഞത് ഇങ്ങനെയാണ്.അതേ സമയം പാക് ടീമിന്റെ പര്യടനം എന്നായിരുന്നുവെന്ന് വഖാർ വ്യക്തമാക്കിയിരുന്നില്ല.
എന്നാൽ സംഭവം 1993-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാൻ ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഉള്ളതാണെന്ന് പറയപ്പെടുന്നു. എല്ലാ പാകിസ്താൻ കളിക്കാർക്കും വാജ്പേയി ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
അതേസമയം വഖാറിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രകോപിതരാവുകയും പാക് കളിക്കാരുടെ വിദ്വേഷത്തെക്കുറിച്ച് കമന്റുകൾ ചെയ്യുകയും ചെയ്തു. “@SAfridiOfficial നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തെയും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും അപമാനിച്ചു. ഞങ്ങൾക്കറിയാം നീ തീവ്രവാദ രാജ്യത്തിന്റെ മകനാണെന്ന്!! ഞങ്ങൾ വിചാരിച്ചാൽ പാകിസ്താൻ ഉണ്ടാകില്ല #ZehrilaAfridi”‘ ഇന്ത്യൻ ആരാധകർ കുറിക്കുന്നു.
















Comments