ലങ്ക കാത്തില്ല, സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ജയത്തോടെ അവസാന നാലിൽ ഇടംപിടിച്ച് ഇംഗ്ലണ്ട് -England enter semifinal
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലങ്ക കാത്തില്ല, സ്വന്തം മണ്ണിൽ സെമിയിലെത്താനാകാതെ ഓസീസ് പുറത്ത്; നിർണ്ണായക മത്സരത്തിൽ ജയത്തോടെ അവസാന നാലിൽ ഇടംപിടിച്ച് ഇംഗ്ലണ്ട് -England enter semifinal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: അട്ടിമറിയൊന്നും നടന്നില്ല, ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് ടി 20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ഇതോടെ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഓസ്‌ത്രേലിയ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. സെമിയിലെത്താൻ കളിയിൽ ജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമായിരുന്നു. ഗ്രൂപ്പിൽ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്‌ത്രേല്യ എന്നീ ടീമുകൾ 7 വീതം പോയിന്റുകളാണ് നേടിയത്. എന്നാൽ നെറ്റ് റൺറേറ്റിൽ ന്യൂസിലന്റ് ഒന്നും ഇംഗ്ലണ്ട് രണ്ടും സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയായിരുന്നു. നെറ്റ് റൺറേറ്റിൽ വളരെ പിന്നിലായതാണ് ഓസീസിന് വിനയായത്.

മത്സരത്തിൽ ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കം ആഞ്ഞടിച്ച ലങ്കയ്‌ക്ക് മികവ് അവസാനം വരെ നിലനിർത്താനായില്ല. മദ്ധ്യനിരയുടെ തകർച്ച ഉയർന്ന സ്‌കോർ നേടുന്നതിൽ തടസ്സമായി. ഓപ്പണർ പതും നിസംഗയുടെ (67) പ്രകടനമാണ് മികച്ച തുടക്കത്തിന് കാരണമായത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനേ ലങ്കയ്‌ക്ക് കഴിഞ്ഞുളളൂ. ധനഞ്ജയ ഡിസിൽവ(18), ഭാനുക രജപക്‌സ(22) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങൾ. ഇംഗ്ലീഷ് നിരയിൽ മാർക്ക്വുഡ് മൂന്ന് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് പന്തുകൾ അവശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് ഓപ്പണർമാർ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ(28), അലക്‌സ് ഹെയിൽസ്(47) എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. എന്നാൽ പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയത് ഇംഗ്ലണ്ട് നിരയിൽ പരിഭ്രാന്തിയുണ്ടാക്കി. എന്നാൽ മൂന്നാമനായി ഇറങ്ങിയ ബെൻ സ്റ്റോക്‌സ്(42) വിജയം വരെ പുറത്താകാതെ നിന്നത് ടീമിന് അനുഗ്രഹമായി.  ഇന്ത്യ അടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിലെ ചാമ്പ്യന്മാരാണ് സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളി.

Tags: SYDNEYt 20 worldcupaussies
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies