ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്ത് എൻഐഎ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തിയത് സംബന്ധിച്ചാണ് കേസ്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, സലിം ഫ്രൂട്ട്, ഷബീർ ഷെയ്ഖ്, ആരിഫ് ഷെയ്ഖ് എന്നിവർക്കെതിരെയാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരമാണ് കേസ്.
ഡി-കമ്പനിയിലെയും തീവ്രവാദ സംഘത്തിലെയും ക്രൈം സിൻഡിക്കേറ്റിലെയും അംഗങ്ങളായ പ്രതികൾ വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഏജൻസി കണ്ടെത്തി. ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും വ്യക്തികളെ ഭീഷണിപ്പെടുത്തി വൻ തുക പിരിച്ചെടുത്തതായി കണ്ടെത്തിയിരുന്നു. ഇവർ സമാഹരിച്ച ഫണ്ടുകൾ ഉപയോഗിച്ച് നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.അതുവഴി ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാവുകയും പൊതുജനങ്ങളുടെ മനസ്സിൽ ഭീകരത സൃഷ്ടിച്ചതായും എൻഐഎ കണ്ടെത്തി.
Comments