മലപ്പുറം : മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കൽപകഞ്ചേരി സ്വദേശി റാഷിദലിയാണ് അറസ്റ്റിലായത്. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി റാഷിദിന്റെ ഭാര്യ സഫ്‌വ ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ മരിച്ചനിലയിലാണ് മൂവരെയും കണ്ടെത്തിയത്.ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് സഫ്‌വയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പുറമെ ഭർതൃവീട്ടിൽ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് യുവതി
അയച്ചിരുന്നെന്ന് സഹോദരനും വ്യക്തമാക്കി.
ഇവയ്‌ക്ക് പുറമെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസം പുലർച്ചെ സഫ്‌വ ഭർത്താവിനും സന്ദേശം അയച്ചിരുന്നു. മർദ്ദനം സഹിക്കാം കുത്തുവാക്കുകൾ സഹിക്കാനാവില്ലെന്നുമായിരുന്നു യുവതി ഭർത്താവിന് സന്ദേശം അയച്ചത്. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
Comments