ടോക്കിയോ : ദിവ്യാംഗനയായ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. എൺപത്തിയൊന്നുകാരനായ ഹിരോഷി ഫുജിവാരയാണ് 79 കാരിയായ ഭാര്യയെ കടലിൽ തള്ളിയിട്ടത്. ടെറുക്കോയെ ഒയിസോയിലെ കടലിലാണ് വീൽചെയറിൽ കൊണ്ടുവന്ന വൃദ്ധയെ ഇയാൾ തള്ളിയിട്ടത്.പരിചരിച്ച് മടുത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കുറ്റം സമ്മതിക്കവേ ഇയാൾ പറഞ്ഞു.
നവംബർ 3 നാണ് സംഭവം. 40 വർഷത്തിലേറെയായി വൃദ്ധ കിടപ്പുരോഗിയാണ് .അന്ന് മുതൽ ഭർത്താവായ ഹിരോഷിയാണ് അവരെ പരിപാലിച്ചിരുന്നത്. എന്നാൽ ഇതിൽ മടുത്ത് ഭാര്യയെ കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഭാര്യയെ വീൽചെയറിന്റെ സഹായത്താൽ കടലിനരികിൽ കൊണ്ടു വന്നു തള്ളിയിടുകയായിരുന്നു. നാട്ടുകാരിൽ ഒരാളാണ് വെള്ളത്തിൽ പൊങ്ങികിടക്കുന്ന മൃതദേഹം കണ്ടത്. പിന്നാലെ ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ തന്റെ മൂത്ത മകനോട് ഹിരോഷി കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് മകൻ പോലീസിനെ വിളിക്കുകയും അമ്മയെ കടലിലേക്ക് തള്ളിയിട്ടു എന്നാണ് അച്ഛൻ പറയുന്നതെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. കടലിൽ നിന്ന് ലഭിച്ചത് തെറുക്കോയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹിരോഷിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
















Comments