സിംബാബ്‌വെയെ തകർത്ത് ഇന്ത്യയുടെ സെമി പ്രവേശനം; 71 റൺസിന്റെ വമ്പൻ ജയം; സെമിയിൽ ഇംഗ്ലണ്ട് എതിരാളി- India vs Zimbabwe, T20 World Cup 2022, semifinal
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിംബാബ്‌വെയെ തകർത്ത് ഇന്ത്യയുടെ സെമി പ്രവേശനം; 71 റൺസിന്റെ വമ്പൻ ജയം; സെമിയിൽ ഇംഗ്ലണ്ട് എതിരാളി- India vs Zimbabwe, T20 World Cup 2022, semifinal

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 05:31 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ടായി. കളിയുടെ തുടക്കം തന്നെ പാളിയ സിംബാബ്‌വെയ്‌ക്ക് ആദ്യ ബോളിൽ തന്നെ ഓപ്പണറായ വെസ്ലി മധെവേറെയെ നഷ്ടമായി. ഏഴ് ഓവര്‍ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രമായിരുന്നു സിംബാബ്‌വെയ്‌ക്ക് നേടാൻ കഴിഞ്ഞത്. പിന്നീട് സിക്കന്ദര്‍ റാസയും(35) റയാൻ ബർളും(34) ചേർന്നാണ് നാണക്കേടിൽ നിന്നും കരകേറ്റി ടീമിനെ നൂറിന് മുകളിലേയ്‌ക്ക് ഉയർത്തിയത്.

എന്നാൽ, ഹർദ്ദിക് പാണ്ഡ്യ സിക്കന്ദര്‍ റാസയെയും അശ്വിൻ റയാൻ ബർളെയും പറഞ്ഞയച്ചതോടെ സിംബാബ്‌വെ പരാജയം ഉറപ്പിച്ചു. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട സിംബാബ്‌വെ 17.2 ഓവറിൽ പരാജയം ഏറ്റുവാങ്ങി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് എടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. പതിവ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സൂര്യകുമാർ വെറും 25 പന്തില്‍ നിന്ന് 4 സിക്സറും 6 ഫോറുമടക്കം 61 റണ്‍സാണ് അടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 35 പന്തുകളിൽ നിന്നും 3 സിക്സറും ഫോറും അടക്കം 51 റണ്‍സെടുത്തു.

Tags: India vs ZimbabweT20 World Cup 2022
Share
Tweet
SendShare

More News from this section

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

Latest News

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies