ഹെദരാബാദ് : തെലങ്കാനയിലെ മുനുഗോഡയിലെ ടിആർഎസിന്റെ വിജയം അധികാരത്തിന്റെ പവറ് കാരണമെന്ന് ബിജെപി. ബിജെപിയുടെ കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡിയും ടിആർഎസിന്റെ കൂസുകുന്ത്‌ല പ്രഭാകർ റെഡ്ഡിയും തമ്മിൽ കടുത്ത മത്സരമായിരുന്നു നടന്നത്. പരാജയപ്പെട്ടതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി നന്ദി അറിയിച്ചു.
തെലങ്കാനയിലെ തന്റെ പരാജയം വിജയത്തിന് തുല്യമാണെന്നാണ് രാജഗോപാൽ റെഡ്ഡി പറഞ്ഞത്. അധികാരത്തിന്റെ പവറ് കൊണ്ട് മാത്രമാണ് ടിആർഎസിന് വിജയം നേടാനായത്. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി ടിആർഎസ് ഇറക്കിയത് 19 മന്ത്രിമാരെയും 80 എംഎൽഎമാരെയുമാണ്.
വോട്ടർമാരെ വരുതിയിലാക്കാൻ നിരവധി നാണംകെട്ട പരിപാടികളാണ് അവർ നടത്തിയത്. പ്രതിപക്ഷത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടത്തി. വോട്ടിംഗ് മെഷീനിൽ അഴിമതി നടത്തിയതായും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ആറ് സംസ്ഥാനങ്ങളിലേ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ തൂത്തുവാരി. ബിഹാറിലെ ഗോപാൽഗഞ്ച് , ഒഡീഷയിലെ ധം നഗർ, ഉത്തർപ്രദേശിലെ ഗോല ഗോരഖ് നാഥ് ഹരിയാനയിലെ ആദംപൂർ എന്നി മണ്ഡലങ്ങളിലാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്.
ഹരിയാനയിലെ ആദംപൂരിൽ 16,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ഭവ്യ ബിഷ്ണോയി വിജയിച്ചത്. ഉത്തർപ്രദേശിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന അമൻഗിരി 1,24810 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ബിഹാറിലെ ഗോപാൽഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയായ കുസും ദേവി 41 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.
കോൺഗ്രസിന് കെട്ടിവെച്ച പണം പോലും നഷ്ടമായി എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.
ആർജെഡിയുമായി ചേർന്ന് ജെഡിയു സർക്കാർ രൂപീകരിച്ച ബിഹാറിലെ ഗോപാൽ ഗഞ്ച് മണ്ഡലത്തിലെ വിജയം പാർട്ടിക്ക് മധുര പ്രതികാരമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെയാണ് മുനുഗോഡയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
















Comments