ബെംഗളൂരു : കർണാടകയിലെ ശ്രീരംഗപട്ടണത്തിൽ വിവാദമായ ടിപ്പു സുൽത്താന്റെ ജാമിയ മസ്ജിദ് ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്നതിന്റെ തെളിവുകൾ കൈമാറാൻ ഹൈന്ദവ സംഘടനകൾ .
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള ജാമിയ മസ്ജിദിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 4 ന് കർണാടക ഹൈക്കോടതിയിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ശ്രീരാം സേന എന്നിവയുടെ പിന്തുണയുള്ള ബജ്‌റംഗ് സേന 108 ഹർജികൾ സമർപ്പിച്ചു. ഹർജിയിൽ ഇതൊരു ഹനുമാൻ ക്ഷേത്രമാണെന്നും , ഭൂമി ഹൈന്ദവ ആരാധനയ്‌ക്കായി വിട്ടു നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മേലുകോട് ചളുവനാരായണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരും സുത്തൂർ മഠത്തിലെ ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമികളും ശ്രീരംഗപട്ടണത്തെ മസ്ജിദ് അടച്ചുപൂട്ടുകയും ഹനുമാൻ ജയന്തിക്ക് മുമ്പ് സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുകയും വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം പ്രദേശത്ത് മാണ്ഡ്യ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ബെംഗളൂരു സർക്കിൾ പറയുന്നതനുസരിച്ച്, 1454 ൽ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള സൈനിക മേധാവി തിമ്മണ്ണ നായകയാണ് ശ്രീരംഗപട്ടണം കോട്ട ആദ്യമായി നിർമ്മിച്ചത്. എങ്കിലും, 1495-ൽ ഈ കോട്ട ആർക്കോട്ട് നവാബുകളുടെ നിയന്ത്രണത്തിലായി, തുടർന്ന് വോഡയാർ, മറാത്ത, എന്നിവരുടെയും 1782-ൽ ടിപ്പു സുൽത്താന്റെയും കൈവശമായിരുന്നു. നിലവിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന മസ്ജിദ് കോട്ടയ്‌ക്കകത്താണ് സ്ഥിതി ചെയ്യുന്നത്. മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതിയായിരുന്നു മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ്.
അക്കാലത്തെ മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദ് രണ്ട് നിലകളുള്ളതും താഴികക്കുടമില്ലാത്തതുമാണ്. പകരം, വലിയ പ്രാർത്ഥനാ ഹാൾ കമാനങ്ങളുടെ പിന്തുണയോടെ പരന്ന മേൽക്കൂരയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
1782-ൽ തന്റെ പിതാവ് ഹൈദരാലിയുടെ പിൻഗാമിയായി അധികാരമേറ്റ ടിപ്പു സുൽത്താൻ, കോട്ടയിൽ നിന്ന് ഹനുമാൻ വിഗ്രഹം നീക്കം ചെയ്യാൻ ഹിന്ദുക്കളെ നിർബന്ധിക്കുകയും പിന്നീട് ക്ഷേത്രത്തിന് മുകളിൽ ജാമിയ മസ്ജിദ് സ്ഥാപിക്കുകയും ചെയ്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 1935-ൽ പ്രസിദ്ധീകരിച്ച മൈസൂരിലെ പുരാവസ്തു വകുപ്പിന്റെ വാർഷിക റിപ്പോർട്ട് ഈ വാദത്തെ ഊട്ടിയുറപ്പിക്കുന്നു.
1958-ലെ സംരക്ഷിത സ്മാരക നിയമത്തിന് കീഴിൽ വരുന്നതിനാൽ കോട്ട സമുച്ചയവും മസ്ജിദും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. എന്നാൽ, കർണാടകയിലെ സംസ്ഥാന വഖഫ് ബോർഡ് ദൈനംദിന പരിപാടികൾ ഇവിടെ നടത്തുന്നുണ്ട്.
ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കോട്ട പരിരക്ഷിക്കാൻ ഓരോ മാസവും 10 ലക്ഷം രൂപയിലധികം കേന്ദ്രസർക്കാർ ചെലവഴിക്കുന്നു. എന്നാൽ ഇവിടെ മസ്ജിദ് അധികൃതർ അനുമതിയില്ലാതെ മദ്രസ നടത്തുകയാണ്.
“അയോദ്ധ്യയിൽ സത്യം സ്ഥാപിക്കാൻ, അധികാരികൾക്ക് പള്ളിയുടെ അടിയിൽ കുഴിക്കേണ്ടി വന്നു, പക്ഷേ, നമ്മുടെ ശ്രീരംഗപട്ടണത്തിൽ അതിന്റെ ആവശ്യമില്ല, പള്ളിയിലേക്ക് നോക്കുന്ന ഏതൊരു ആൾക്കും തൂണുകൾ, നാഗ ദേവര കട്ടെ എന്നിവ കണ്ട് തിരിച്ചറിയാൻ കഴിയും ഇത് ഒരു ക്ഷേത്രമാണെന്ന് ‘ ഹൈന്ദവ സംഘടന നേതാക്കൾ പറഞ്ഞു.
Comments