പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീവിനാസിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയ്ക്ക് നേരെ വധഭീഷണി മുഴക്കി നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. നാർക്കോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശവപ്പെട്ടി തയ്യാറാക്കിവെച്ചോളൂ എന്നായിരുന്നു ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡിവൈഎസ്പിയെ ഫോൺ വിളിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടുകാർ ഭീഷണി മുഴക്കിയത്. രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് പോപ്പുലർ ഫ്രണ്ടുകാരെ ചൊടിപ്പിച്ചത്.
അതേസമയം ശ്രീനിവാസൻ വധക്കേസിൽ രണ്ട് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഏരിയ അദ്ധ്യക്ഷനും തൃത്താല സ്വദേശിയുമായ അൻസാർ, പട്ടാമ്പി സ്വദേശി അഷ്‌റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 34 ആയി. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾക്കായി ഊർജ്ജിത അന്വേഷണമാണ് നടന്നിരുന്നത്. കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം അമീർ അലിയെയും അറസ്റ്റ് ചെയ്തിരുന്നു.
















Comments