തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എൻ ഷംസീർ. വൈകീട്ട് ആറ് മണിയോടെ രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഷംസീർ ഗവർണറെ കാണുന്നത്.
വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെയാണ് ഷംസീർ ഗവർണറെ കണ്ടത്. കൂടിക്കാഴ്ച അനൗപചാരികം മാത്രമാണെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ബില്ലുകളുടെ കാര്യം ചർച്ചയായില്ലെന്നും അദ്ദേഹം കൂടിക്കാഴ്ചയ്‌ക്ക് ശേഷം പറഞ്ഞു.
സൗഹൃദ സന്ദർശനമാണ് ഗവർണറുമായി നടത്തിയത്. സർക്കാർ തലത്തിലുള്ള ബില്ലുകൾ സംബന്ധിച്ചുള്ള കാര്യങ്ങൾ ഒന്നും ഗവർണറുമായി സംസാരിച്ചില്ല. ഗവർണറുടെ മാദ്ധ്യമവിലക്കിൽ പ്രതികരിക്കാനില്ല. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ഷംസീർ വ്യക്തമാക്കി.
Comments