ന്യൂഡൽഹി: ഗുരുനാനാക് ദേവ് ജയന്തിയിൽ പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ ഇഖ്ബാൽ ലിംഗ് ലാൽപുരയുടെ വീട്ടിൽ നടന്ന പ്രത്യേക പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രാർത്ഥനയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഇവിടെ കൂടിയ സിഖ് വിശ്വാസികളെയും അഭിസംബോധന ചെയ്തു.
ഗുരുനാനാക് ദേവിന്റെ ജൻമദിനത്തിൽ രാജ്യത്തും വിദേശത്തുമുളള എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക് ദേവിനെപ്പോലുളള വലിയ പണ്ഡിതരുടെ ധാർമികവും ആത്മീയവുമായ മാർഗനിർദ്ദേശങ്ങളാൽ അനുഗ്രഹീതമാണ് ഭാരതമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉൾപ്പെടെയുളളവർ ഗുരുനാനാക് ദേവ് ജയന്തിയിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. ഗുരുനാനക്ക് ദേവിനെപ്പോലുള്ള ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ജ്ഞാനം കൊണ്ട് ഭാരതം വിശ്വഗുരുവിന്റെ ബഹുമാന്യമായ പദവി നേടി. കാരുണ്യപൂർണമായ സദാചാര ജീവിതത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെയും പാത അദ്ദേഹം നമുക്ക് കാണിച്ചുതന്നുവെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.
Comments