ജയ്പൂർ: അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രണയത്തിലാവുന്ന കഥകൾ സിനിമകളിലൂടെ നാം കാണാറുണ്ട്. എന്നാൽ സിനിമാ കഥയെ വെല്ലും വിധം ഒരു അപൂർവ്വ പ്രണയകഥ നടന്നിരിക്കുകയാണ് അങ്ങ് രാജസ്ഥാനിൽ. ജീവിതത്തിൽ ഒന്നിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, പുരുഷനായി മാറിയ അദ്ധ്യാപികയാണ് ഈ കഥയിലെ താരം. ഭരത്പൂരിലാണ് ഈ വിചിത്രസംഭവം അരങ്ങേറിയത്.
സ്‌കൂൾ അദ്ധ്യാപികയായിരുന്ന മീരയാണ് തന്റെ വിദ്യാർത്ഥിയായിരുന്ന കൽപ്പനയെ പ്രണയിച്ചത്. ഒന്നിക്കാനായി മീര ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനായി മാറി ആരവ് എന്ന പേര് സ്വീകരിച്ചു. തുടർന്ന് കൽപ്പനയെ ആരവ് എന്ന മീര ജീവിതസഖിയായി സ്വീകരിക്കുകയായിരുന്നു.ഇവരുടെ കഥ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഭരത്പൂരിലെ ഒരു സെക്കൻഡറി സ്‌കൂളിലെ പി.ടി അദ്ധ്യാപികയായിരുന്നു മീര. ഇതേ സ്‌കൂളിലെ കബഡി താരമായിരുന്നു കൽപ്പന. ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്.കായികലോകത്തെ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ച് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാൻ എപ്പോഴും വിചാരിച്ചത് ആൺകുട്ടിയാണെന്നാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് ആരവ് പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും തങ്ങൾ ഒന്നിക്കുമായിരുന്നുവെന്ന് കൽപ്പന പറഞ്ഞു.
Comments