ന്യൂഡൽഹി : ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് താനെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അതിൽ ബിജെപിക്ക് അസൂയയാണെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തീവ്രവാദിയെന്ന് വിളിച്ചുവെന്ന് കെജ്രിവാൾ പറഞ്ഞു. തനിക്കെതിരെ അന്വേഷണം നടത്തി. എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പും ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പും നടക്കാനിരിക്കുമ്പോൾ അവരെന്നെ അഴിമതിക്കാരനെന്ന് വിളിക്കുന്നു. അഴിമതി കാണിക്കുന്നുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും കെജ്രിവാൾ പറയുന്നു.
”കെജ്രിവാൾ തീവ്രവാദിയോ അഴിമതിക്കാരനോ ഒന്നും അല്ല. കെജ്രവാൾ ജനങ്ങളുടെ പ്രിയങ്കരനാണ്. അതിൽ ബിജെപിക്ക് അസൂയയാണ്.” അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ഡിസംബർ 4 നാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 7 ന് വോട്ടെണ്ണൽ നടക്കും.
















Comments