തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ പുതിയ അഭിഭാഷകൻ. അഡ്വ.എസ്.ഗോപകുമാരൻ നായർ പുതിയ സ്റ്റാൻഡിംഗ് കോൺസൽ. ഹൈക്കോടതി , സുപ്രീംകോടതി എന്നിവിടങ്ങളിലെ മുതിർന്ന അഭിഭാഷകനാണ്. ലീഗൽ അഡൈ്വസറും സ്റ്റാൻഡിംഗ് കോൺസലും രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അഭിഭാഷകനെ നിയമിച്ചത്.
അഡ്വ. ജയ്ജുബാബുവും ഭാര്യ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു.രാജിയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല.ഹൈക്കോടതിയിൽ ഇന്ന് ഗവർണർക്കായി ഹാജരായത് ജയ്ജു ബാബുവായിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഇദ്ദേഹം.
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് ലീഗൽ അഡൈ്വസർ രാജിവെച്ചത്.
Comments