തിരുവനന്തപുരം : മന്ത്രിമാരെ ചാൻസലറാക്കുന്നത് സർക്കാർ പരിഗണനയിൽ. ചാൻസലറുടെ താത്ക്കാലിക ചുമതല മന്ത്രിമാർക്ക് നൽകാൻ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. മന്ത്രിമാർക്ക് പുറമെ വിദ്യാഭ്യാസ വിദഗ്ധരും പരിഗണനയിലുണ്ട്.
എന്നാൽ ചാൻസലറാക്കുന്നവർക്ക് ശമ്പളമുൾപ്പെടെ സാമ്പത്തിക പ്രതിഫലമുണ്ടാകില്ല. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം നൽകിയത് മുതിർന്ന ഭരണഘടനാ വിദഗ്ധരാണെന്നാണ് പുറത്ത് വരുന്ന വിവരം .
ഇതിനിടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബില്ല് പാസാക്കാൻ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കും. ഡിസംബർ അഞ്ച് മുതൽ 15-വരെ സഭാ സമ്മേളനം വിളിക്കാനാണ് ആലോചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാൻ ഔദ്യോഗിക തീരുമാനമെടുത്ത് ഗവർണറോട് ശുപാർശ ചെയ്യും.
Comments