വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകളും നയതന്ത്രത്തിനുമുള്ള സന്ദേശങ്ങളും റഷ്യ കേൾക്കേണ്ടതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്. റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും കേൾക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ചെവിക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ ഇന്ത്യൻ സഹമന്ത്രിമാരുമായി ഉയർന്ന തലത്തിലുള്ള നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ബ്ലിങ്കെൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധത്തിനുള്ള യുഗമല്ല എന്ന് പറഞ്ഞത് വെറുതെയല്ല. യുദ്ധത്തിനെതിരെ നിലകൊള്ളുന്നുവെന്ന് ഇന്ത്യ വീണ്ടും ആവർത്തിക്കുകയാണ്.അതിനായി അവർ ചർച്ചകൾക്കും പുതിയ നയതന്ത്രബന്ധങ്ങൾക്കും ഒരുക്കമാണ്. അനാവശ്യമായ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നായിരുന്നു നെഡ് പ്രൈസിന്റെ പരാമർശം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് റഷ്യക്കാർ യുദ്ധം ഒഴിവാക്കണമെന്ന സന്ദേശം കേൾക്കുന്നത് പ്രധാനമാണ്. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments