ന്യൂഡൽഹി: രാജ്യത്തിന് അവസാനത്തെ റഫേൽ വിമാനം ഡിസംബർ 15-ന് ലഭിക്കും. ഫ്രാൻസിൽ നിന്ന് ലഭിക്കുന്ന 36-ാമത് വിമാനമാകും ഇത്. വ്യോമസേനയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിമാനമാകും ഇത്.
വിമാനത്തിന്റെ സ്‌പെയർ പാർട്‌സ് അടക്കമാണ് ഇന്ത്യയ്‌ക്ക് നൽകുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരം കരുതൽ യന്ത്രഭാഗങ്ങൾ വഴി വിമാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാകും. അത്യാധുനിക റഡാർ, ഇലക്ട്രോണിക് സംവിധാനമുള്ള 4.5 -ാം തലമുറ വിമാനമാണ് റഫേൽ. ദീർഘദൂര എയർ-ടു-എയർ, എയർ-ടു-ഗ്രൗണ്ട് മിസൈലുകളും ഉപയോഗിച്ച് ആധിപത്യം വീണ്ടെടുക്കാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.
ചൈനയുമായുള്ള സംഘർഷം രൂക്ഷമായിരുന്ന കാലത്താണ് റഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. കൃത്യമായ ആക്രമണവും അത്യാധുനിക സംവിധാനങ്ങളും സേനയ്‌ക്ക് മികച്ച ഫലങ്ങൾ നൽകി. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകളുടെ നിർമ്മാതാക്കൾ. വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ എംബിഡിഎ ആണ് വിതരണം ചെയ്യുന്നത്. 2016-ലാണ് 60,000 കോടി രൂപയുടെ കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചത്. കരാർ പ്രകാരം 36 വിമാനങ്ങൾക്കായി ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു, അവയിൽ 35 എണ്ണം പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹാഷിമാര എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Comments