ന്യൂഡൽഹി: ആഗോള തലത്തിൽ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോദിയും കേന്ദ്രസർക്കാറും ജി20 അദ്ധ്യക്ഷ സ്ഥാനവും മികവാർന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നു. ഐക്യരാഷ്‌ട്രരക്ഷാസമിതിയിൽ സജീവ സാന്നിദ്ധ്യമാകാൻ ലഭിച്ച അവസരത്തിൽ ആഗോള ഭീകരതയ്‌ക്കെതിരെ വിജയകരമായി ലോക രാഷ്‌ട്ര കൂട്ടായ്മ സൃഷ്ടിച്ചതിന് പിന്നാലെയാണ് വാണിജ്യ രംഗത്തും മുന്നേറാൻ പോകുന്നത്.
ലോകം ഒരു കുടുംബമെന്ന പൗരാണിക സങ്കൽപ്പത്തെ ലോകനന്മയുടെ സന്ദേശമാക്കി ഉയർത്തിക്കാട്ടിയാണ് ഇന്ത്യ വാണിജ്യ ഉച്ചകോടിയെ സമീപിക്കുന്നത്. നരേന്ദ്രമോദിയും ജയശങ്കറും വരുന്ന ഡിസംബർ ഒന്ന് മുതൽ ഇന്ത്യ ഏറ്റെടുക്കുന്ന വാണിജ്യ ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഫലപ്രദമായി ഉപയോഗിക്കാൻ വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയത്.
56 കേന്ദ്രങ്ങളിൽ ശിൽപ്പശാലകളും സമ്മേളനങ്ങളും നടത്താനാണ് പോകുന്നത്. വിവിധ തലത്തിലുള്ള 200 യോഗങ്ങൾ നടക്കും. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളും ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളും ഉന്നത സ്ഥാപനങ്ങളും ലോകനേതാക്കളുടെ ചർച്ചകൾക്ക് വേദിയാകും.
ഇന്ത്യയുടെ മുൻ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലയാണ് ജി20യുടെ പ്രധാന സംഘാടകൻ. ജി20യുടെ മറ്റൊരു നടത്തിപ്പുകാരൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്താണ്. ഇരുവരും നടക്കാനിരിക്കുന്ന യോഗങ്ങളുടെ തയ്യാറെടുപ്പുകൾ വിവരിച്ചു.
















Comments