അമ്മാൻ: ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 2022ൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബൊർഗൊഹെയ്ൻ സ്വർണം നേടി. ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ റുസ്മെറ്റോവ സോഖിബയെ പരാജയപ്പെടുത്തിയാണ് ലവ്‌ലിനയുടെ നേട്ടം. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പിങ്കി റാണി മാത്രമാണ് നേരത്തെ ഈ വിഭാഗത്തിൽ സ്വർണം നേടിയത്.
5:0 എന്ന സ്‌കോറിനാണ് ഉസ്‌ബെക്കിസ്ഥാൻ താരത്തെ ലവ്‌ലിന തോൽപ്പിച്ചത്. 75 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണ് ലവ്‌ലിന മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്‌സിലും ലവ്ലിന വെങ്കല മെഡൽ നേടയിരുന്നു.
ലവ്ലീനയെ കൂടാതെ പർവീൻ ഹൂദ (63 കി.ഗ്രാം), സവീതി (81 കി.ഗ്രാം) എന്നിവരും ബോക്സിംഗിൽ സ്വർണം നേടിയിട്ടുണ്ട്. 52 കിലോ ഗ്രാം വിഭാഗത്തിൽ മിനാക്ഷിക്ക് വെള്ളി മെഡലും ലഭിച്ചു. ഇത്തവണത്തെ എഡിഷനിൽ ഇന്ത്യയ്‌ക്ക് മൂന്ന് സ്വർണ മെഡലുകളാണ് ലഭിച്ചത്. ജോർദാനിന്റെ തലസ്ഥാന നഗരമായ അമ്മാനിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്.
Comments