ലഖ്നൗ: അനധികൃത നിർമ്മിതികൾക്കെതിരെ ശക്തമായ നടപടി തുടർന്ന് ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. എ ഐ എം ഐ എം നേതാവും അസദുദ്ദീൻ ഒവൈസിയുടെ അടുത്ത അനുയായിയുമായ തൗഫീഖ് പ്രധാന്റെ ഉടമസ്ഥതയിലുള്ള ഇരുനില ഹോട്ടൽ ബറേലി വികസന അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. ബറേലിയിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാവായിരുന്നു തൗഫീഖ്.
നിർമ്മിതികൾക്ക് നിയന്ത്രണമുള്ള സംരക്ഷിത മേഖലയിലായിരുന്നു തൗഫീഖ് പ്രധാൻ ഇരുനില ഹോട്ടൽ സമുച്ചയം നിർമ്മിച്ചത്. ഇത് കണ്ടെത്തിയതിനെ തുടർന്ന്, നിയമപരമായ എല്ലാ മുന്നറിയിപ്പുകളും നൽകിയ ശേഷമാണ് കെട്ടിടം പൊളിച്ചു നീക്കിയതെന്ന് ബറേലി വികസന അതോറിറ്റി വ്യക്തമാക്കി. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണ് എന്നാണ് തൗഫീഖ് പ്രധാന്റെ ആരോപണം.
താൻ മുസ്ലീമായതിനാലാണ് തന്റെ ഹോട്ടൽ പൊളിച്ചു നീക്കിയത് എന്ന് തൗഫീഖ് പ്രധാൻ ആരോപിച്ചു. നിയമലംഘനം പിടിക്കപ്പെടുമ്പോൾ മതം പറഞ്ഞും ഇരവാദം മുഴക്കിയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാജ്യസുരക്ഷാ നിയമ പ്രകാരം കേസെടുക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ മുന്നറിയിപ്പ് നൽകി.
















Comments