വീട്ടുജോലിയ്‌ക്ക് പോയ അമ്മയെ മതം മാറ്റി , തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ ഭീഷണിപ്പെടുത്തി : 17കാരിയുടെ പരാതിയിൽ സ്കൂൾ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു

Published by
Janam Web Desk

ഭോപ്പാൽ : വീട്ടു ജോലിയ്‌ക്ക് പോയ സ്ത്രീയെ മതം മാറ്റിയതായി പരാതി . മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം . സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ഷമിം മുദിയയാണ് ഹിന്ദു യുവതിയെ മതം മാറ്റിയത് . തന്നെയും മതം മാറ്റാൻ ശ്രമിക്കുന്നെന്ന് കാട്ടി യുവതിയുടെ 17 കാരിയായ മകളാണ് പോലീസിൽ പരാതി നൽകിയത് .

ഷമിം മുദിയ ഡെഹ്‌റ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പഠിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മ ഷമിയുടെ വീട്ടിൽ പാചകം ചെയ്യാൻ പോകാറുണ്ടായിരുന്നു . തന്റെ വീടിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഷമിം തന്റെ മാതാവിനെ പ്രലോഭിപ്പിച്ച് ഭോപ്പാലിലേക്ക് കൊണ്ടുപോയി . ഭോപ്പാലിൽ വെച്ച് ഷമിം അമ്മയോട് ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തിയെന്നും അമ്മ അത് സ്വീകരിച്ചെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷമിം തന്നെ പീഡിപ്പിക്കാൻ തുടങ്ങി. അമ്മയോട് ഇക്കാര്യം പറഞ്ഞെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഷമിം തന്നെ മർദിച്ചെന്നും അതിന് അമ്മയും കൂട്ടുനിന്നെന്നും പെൺകുട്ടി പറഞ്ഞു. ഷമിയുടെ ഭീഷണിയെ തുടർന്നാണ് താൻ പതിനൊന്നാം ക്ലാസ് പഠനം ഉപേക്ഷിച്ചതെന്നും പെൺകുട്ടി പറഞ്ഞു. ഷമിയുടെ മർദ്ദനം സഹിക്കാനാകാതെ ഭോപ്പാലിലെ ഷമിയുടെ വീട്ടിൽ നിന്ന് സാഗർ ജില്ലയിലെ പിതാവിന്റെ അടുത്തേക്ക് പെൺകുട്ടി മടങ്ങി

പെൺകുട്ടി പിതാവിനൊപ്പം എത്തിയാണ് സംസ്ഥാന ശിശു സംരക്ഷണ കമ്മീഷനു പരാതി നൽകിയത് . ഷമി തന്റെ ഭാര്യയെ ഇസ്ലാം മതം ആക്കിയിരുന്നുവെന്നും ഇപ്പോൾ മകളെ ഇസ്ലാം മതം സ്വീകരിക്കാൻ ഷമി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം പെൺകുട്ടിയുടെ പരാതിയിൽ ഷമിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Share
Leave a Comment