ഭോപ്പാൽ: ബധിരയും മൂകയുമായ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. പ്രതി കയ്യേറ്റം നടത്തി താമസിച്ചു വരികയായിരുന്ന വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
ഭോപ്പാലിലെ കോലാരിലാണ് ബധിരയും മൂകയുമായ അഞ്ചുവയസുകാരി ബലാത്സംഗത്തിനിയാക്കിയത്. പ്രതിയുടെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് അയൽവാസി പെൺകുട്ടിയുടെ അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതിയുടെ വീട്ടിലേക്ക് ഓടിയെത്തിയ അമ്മ ,മകളെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി കണ്ടു. ബഹളം വെച്ചതോടെ നാട്ടുകാർ ഓടി കൂടി യുവാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഭാര്യയോടൊപ്പം വീട് വച്ച് താമസിക്കുന്നത് നിയമവിധേയമല്ലെന്ന് കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
















Comments