ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ്. എംഎൽഎ തൻവീർ സൈദ ആണ് ശ്രീരംഗപട്ടണത്തിലോ, മൈസൂരുവിലോ ടിപ്പുവിന്റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എംഎൽഎയുടെ പ്രഖ്യാപനത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
മൈസൂരുവിൽ ടിപ്പു കന്നഡ രാജ്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിമ നിർമ്മിക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചത്. മൈസൂരുവിലോ, ശ്രീരംഗപട്ടണത്തിലോ ടിപ്പു സുൽത്താന്റെ പ്രതിമ സ്ഥാപിക്കും. വരും തലമുറയ്ക്ക് മുൻപിൽ ഈ പ്രതിമ യഥാർത്ഥ ചരിത്രത്തെ പ്രതിനിധീകരിക്കും. ബിജെപി ഭരണത്തിൽ ധീരയോദ്ധാവായ ടിപ്പു സുൽത്താന്റെ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ടിപ്പുവിന്റെ പ്രതിമ സ്ഥാപിക്കുക നമ്മുടെ അടിസ്ഥാന ആവശ്യമാണ്. നൂറടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിക്കുകയെന്നും തൻവീർ വ്യക്തമാക്കി.
ഇസ്ലാമിൽ വിഗ്രഹ ആരാധന നിഷിദ്ധമാണ്. എന്നാൽ ടിപ്പുവിന്റെ പ്രതിമയെ താൻ ആരാധിക്കും. വരും തലമുറ സത്യമെന്തെന്ന് തിരിച്ചറിയാൻ ഇത് കൂടിയേ തീരുവെന്നും തൻവീർ കൂട്ടിച്ചേർത്തു. നരംസിംഹരാജ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തൻവീർ.
അതേസമയം എംഎൽഎയുടെ പ്രഖ്യാപനത്തെ എതിർത്തും വിമർശിച്ചും ബിജെപിയുൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മതഭ്രാന്തനായ ഭരണാധികാരിയാണ് ടിപ്പുവെന്ന് ബിജെപി പറഞ്ഞു. പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ബിജെപിയും ഹിന്ദു സംഘടനകളും മുന്നറിയിപ്പ് നൽകി.
Comments