പാലക്കാട് : അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടി ഇറങ്ങി. ചീക്കുഴി ഭാഗത്ത് സ്‌കൂൾ വിദ്യാർത്ഥികളാണ് കരടിയെ കണ്ടത്. പ്രദേശത്ത് പുലി, കാട്ടാന എന്നിവയുടെ ശല്യം രൂക്ഷമാണ്. ഇതിനിടെയാണ് നാട്ടുകാരെ ആശങ്കയിലാക്കി കരടിയുടെ സാന്നിധ്യവും ഉണ്ടായിരിക്കുന്നത്.
ഡാൻസ് ക്ലാസ് കഴിഞ്ഞ് റോഡിലൂടെ നടന്ന് വന്ന കുട്ടികളാണ് കരടിയെ കണ്ടത്. അത്ഭുതകരമായാണ് ഇരുവരും കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റോഡുകളിൽ വഴിവിളക്ക് ഇല്ലാത്തത് രാത്രി യാത്രയ്‌ക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
Comments