ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ മിന്നും പ്രകടനമാണ് കാഴ്ച വെയ്‌ക്കുന്നത്. 2022 ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ നാലാം സ്ഥാനമാണ് മഹീന്ദ്രയ്‌ക്ക്. കഴിഞ്ഞ ഒക്ടോബറിനെ സംബന്ധിച്ച് വിൽപ്പനയിൽ വമ്പിച്ച വളർച്ചയാണ് ഈ വർഷം കമ്പനി രേഖപ്പെടുത്തിയത്. 32,226 യൂണിറ്റുകളാണ് ഒക്ടോബറിൽ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ 20,034 യൂണിറ്റുകളായിരുന്നു വിൽപ്പന നടന്നത്. ഇത് താരതമ്യം ചെയ്യുമ്പോൾ 61 ശതമാനം വളർച്ചയാണ് വിൽപനയിൽ മഹീന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്.
2022 ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് മഹീന്ദ്ര മോഡലുകൾ ഏതെല്ലാമാണെന്ന് നോക്കാം,
1. മഹീന്ദ്ര ബൊലേറോ
നഷ്ടപ്പെട്ട തന്റെ സ്ഥാനം തിരിച്ചു പിടിച്ചു കൊണ്ടുള്ള തിരിച്ചു വരവാണ് ഒക്ടോബറിൽ മഹീന്ദ്ര ബൊലേറോ കാഴ്ച വച്ചത്. 2022 ഒക്ടോബറിൽ 8,772 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 6,375 യൂണിറ്റുകളാണ് വിറ്റുപോയിരുന്നത്. 38 ശതമാനം വളർച്ചയാണ് ബൊലേറോ രേഖപ്പെടുത്തിയിരിക്കുന്നത്. ബൊലേറോയ്‌ക്കും നിയോയ്‌ക്കും കമ്പനി അടുത്തിടെ വില വർദ്ധിപ്പിച്ചിരുന്നു.
2. മഹീന്ദ്ര സ്‌കോർപിയോ
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കമ്പനിയുടെ രണ്ടാമത്തെ മോഡലായി മഹീന്ദ്ര സ്‌കോർപിയോ മാറി. 2022 ഒക്ടോബറിൽ 7,438 യൂണിറ്റുകളാണ് സ്‌കോർപിയോ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 3,304 യൂണിറ്റുകളാണ് സ്‌കോർപിയോ വിറ്റുപോയിരുന്നത്. 125 ശതമാനത്തിനത്തിന്റെ വൻ വളർച്ചയാണ് മോഡൽ കൈവരിച്ചിരിക്കുന്നത്. അടുത്തിടെ കമ്പനി പുറത്തിറക്കിയ സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക് എന്നിവയാണ് മോഡലിന്റെ വളർച്ചയ്‌ക്ക് വഴി ഒരുക്കിയത്.
3. മഹീന്ദ്ര എക്‌സ്‍യുവി 300
കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് എക്‌സ്‍യുവി 300 ആണ്. 2022 ഒക്ടോബറിൽ മോഡലിന്റെ 6,282 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 4,203 യൂണിറ്റുകളായിരുന്നു എക്‌സ്‍യുവി 300 -ന്റെ വിറ്റഴിക്കപ്പെട്ടത്. ഇത് താരതമ്യം ചെയ്യുമ്പോൾ 49 ശതമാനം വളർച്ച മോഡൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Comments