പട്ന: ആംആദ്മി പാർട്ടിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആംആദ്മിയെ പരാജയപ്പെട്ട പൊളിറ്റിക്കൽ സ്റ്റാർട്ട്അപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ പരാജയപ്പെട്ട രാഷ്ട്രീയ തുടക്കമുള്ള ഒരു പാർട്ടിയാണ് ആംആദ്മി.10 വർഷത്തിന് ശേഷവും അവർ പുരോഗമിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി, ഡെലിവറി തെളിവുകളില്ലാതെ ഒരേ ഉൽപ്പന്നം തന്നെ വിൽക്കാൻ ശ്രമിക്കുകയാണ്. അവർ ഇപ്പോഴും ഭൂതകാലത്തിന്റെ തടവുകാരാണ്’ എന്നായിരുന്നു. അസം മുഖ്യമന്ത്രിയുടെ പരാമർശം.
തിരഞ്ഞെടുപ്പ് സമയങ്ങളിൽ വാഗ്ദാനങ്ങൾ നൽകുകയല്ലാതെ അത് നടപ്പിലാക്കാൻ എഎപി യ്ക്ക് കഴിയാറില്ലെന്ന് അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുന്ന ഒട്ടും പുരോഗമിക്കാത്ത പാർട്ടിയാണ് ആംആദ്മിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കോൺഗ്രസിനെ കുറിച്ചുള്ള അസം മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. ആയിരം കോൺഗ്രസ് പ്രതിനിധികൾ ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പരാമർശം. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ മാത്രമാണ് ജനാധിപത്യവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കോൺഗ്രസിൽ കുടുംബത്തെ കുറിച്ച് ചിന്തിക്കലാണ് നിർബന്ധം.ശശി തരൂർ ആണ് ജയിച്ചതെങ്കിൽ കോൺഗ്രസിൽ ജനാധിപത്യം വന്നുവെന്ന് പറയുമായിരുന്നു.നല്ല കുറച്ച് ആളുകൾ ആ പാർട്ടിയിൽ ഇനിയും ബാക്കിയുണ്ട്.തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പരാമർശം.
















Comments