നിരാശയുടെ 'പുതിയ മുഖം'; ഒരു പാക് ആരാധകന്റെ ദുഃഖം; വൈറലായ മീംമിനെ കടത്തി വെട്ടുമോ പുതിയ ചിത്രം- Pak v Eng, new face, 'disappointed Pakistani fan', meme
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നിരാശയുടെ ‘പുതിയ മുഖം’; ഒരു പാക് ആരാധകന്റെ ദുഃഖം; വൈറലായ മീംമിനെ കടത്തി വെട്ടുമോ പുതിയ ചിത്രം- Pak v Eng, new face, ‘disappointed Pakistani fan’, meme

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 04:42 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ടി20 ലോകകപ്പ് ഫൈനലിൽ 150 കടക്കാമെന്ന പാകിസ്താന്റെ പ്രതീക്ഷകളെ ഇം​ഗ്ലണ്ട് ബോളർമാർ എറിഞ്ഞ് തകർക്കുകയായിരുന്നു. 20 ഓവറിൽ പാകിസ്താന് വെറും 137 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. കൃത്യമായ ഇടവേളകളിൽ നിർണായക വിക്കറ്റുകൾ നഷ്ടമായതാണ് പാകിസ്താന്റെ വേ​ഗതയെ തടഞ്ഞത്. ഇത് പാകിസ്താൻ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാകിസ്താന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 റൺസും മുഹമ്മദ് റിസ്‌വാന്‍ 15 റൺസും എടുത്തു. ഇവരുടെ വിക്കറ്റുകൾ നഷ്ടമായത് ടീമിനേറ്റ വലിയ പ്രഹരമാണ്. ഇതോടെ കാണികളും നിരാശരായി. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത് ഒരു പാക് ആരാധകന്റെ നിരാശയാണ്.

അരയിൽ ഇരുകൈകളും വച്ച് നിരാശയോടെ നിൽക്കുന്ന പാക് ആരാധകന്റെ ചിത്രമാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയും ലോകമെമ്പാടുമുള്ള ജനങ്ങളും ഇന്നും പങ്കുവെയ്‌ക്കുന്ന ഒരു ചിത്രമാണ് മുഹമ്മദ് സരിം അക്തർ എന്ന പാക് ആരാധകന്റെ നിരാശയോടു കൂടിയുള്ള നിൽപ്പ്. 2019 ജൂൺ 14 ന് നടന്ന പാകിസ്താൻ – ഓസ്‌ട്രേലിയ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പിൽ ഓസ്‌ട്രേലിയ വിജയിച്ചപ്പോൾ നിരാശനായി എളിയിൽ കൈയ്കൾ വച്ച് നിൽക്കുന്ന മുഹമ്മദ് സരിം അക്തറിന്റെ ചിത്രം ഇന്നും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നു. ഏറെ ആ​ഘോഷിക്കപ്പെട്ട ആ മീംമിന് ശേഷം അതിന് സമാനമായി നിരാശ പ്രകടിപ്പിക്കുന്ന മറ്റൊരു പാക് ആരാധകന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്.

pakistan fan meme guy from 2019 world cup is over#T20WorldCup#PakVsEngFinal pic.twitter.com/EggighYKym

— HAAMOO 🖤 (@MRHaaMoo) November 13, 2022

‘നിരാശനായ പാകിസ്താൻ ആരാധകൻ’ എന്ന മീമിന്റെ പുതിയ മുഖമാകാൻ കഴിയുന്ന പാകിസ്താൻ ആരാധകനെയാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞ് സരിം അക്തറിന്റെ അതേ രീതിയിൽ നിൽക്കുന്ന ആരാധകനെയാണ് മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യം വൈറലായ മീംമിനെ കടത്തി വെട്ടുമോ പുതിയ ചിത്രമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്. എന്തായാലും ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Tags: meme
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

Latest News

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies