ഇസ്ലാമാബാദ്; പാകിസ്താനിൽ പോലീസ് പരിശീലന സ്‌കൂളിന് നേരെ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന സ്‌കൂളിന് നേരെയാണ് ബൈക്കിലെത്തിയ ഭീകരർ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 50 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൃക്‌സാക്ഷികളായ ആളുകളെ മൊഴി എടുക്കുന്നതിന് പകരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ ജിയണൽ പോലീസ് ഓഫീസർ കൊഹത് ഖാസിം അലി ഖാൻ, ജില്ലാ പോലീസ് ഓഫീസർ ഷഫിയുള്ള ഖാൻ ഗന്ധപൂർ എന്നിവർ പോലീസ് പരിശീലന സ്‌കൂൾ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഭീകരർ സിന്ധ് പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു. അന്ന് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു.
















Comments