പ്രമേഹം - ഈ മരുന്ന് കഴിച്ചാല്‍ എന്റെ കിഡ്‌നി തകരാറിലാവില്ലേ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പ്രമേഹം – ഈ മരുന്ന് കഴിച്ചാല്‍ എന്റെ കിഡ്‌നി തകരാറിലാവില്ലേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 10:08 am IST
FacebookTwitterWhatsAppTelegram

പ്രമേഹത്തിനു മരുന്നെഴുതുമ്പോള്‍ രോഗികള്‍ ഉടന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് – ‘ഡോക്ടറെ, ഈ മരുന്ന് കഴിച്ചാല്‍ എന്റെ കിഡ്‌നി തകരാറിലാകില്ലേ? ‘

പ്രമേഹത്തിനു ഇന്ന് ലഭ്യമായ മരുന്നുകള്‍ കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല എന്ന് മാത്രമല്ല, പുതിയ മരുന്നുകളില്‍ പലതും കിഡ്‌നികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നവയാണ്. കൂടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷിയും വര്‍ധിക്കുന്നതിന് ഇത്തരം മരുന്നുകള്‍ സഹായിക്കും. ഹൃദയാഘാതം, പക്ഷാഘാതം മുതലായ അസുഖങ്ങളുള്ള പ്രമേഹ രോഗികള്‍ക്കു പുതിയ മരുന്നുകള്‍ വളരെയധികം ഉപകാരപ്രദമാണ്.

ഇന്ന് പ്രമേഹത്തിനുള്ള മരുന്നുകള്‍ പ്രമേഹം നിയന്ത്രിക്കുക മാത്രമല്ല അതിന്റെ സങ്കീര്‍ണതകള്‍ (complications) വരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. SGLT2 inhibitors (canagliflozin . dapagliflozin, empagliflozin) , GLP1 analogues (liraglutide, dulaglutide, Semaglutide) എന്ന മരുന്നുകളുടെ കണ്ടുപിടിത്തമാണ് ഇത്തരം മാറ്റങ്ങള്‍ക്കു വഴി വെച്ചത്.

പ്രമേഹ രോഗികളില്‍ ഭൂരിഭാഗവും അമിത വണ്ണമുള്ളവരാണ്. മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ട മരുന്നുകള്‍ അമിതവണ്ണമുള്ളവരുടെ ശരീരഭാരം കുറച്ചു കുറയുന്നതിന് സഹായിക്കുമെന്നത് മറ്റൊരു നേട്ടമാണ്. അമിത വണ്ണം നിയന്ത്രിക്കുന്നതിന് കുറച്ചുകൂടെ ഫലപ്രദമായ മരുന്നുകള്‍ പുറം രാജ്യങ്ങളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍സുലിന്‍ മരുന്നിലും അടുത്ത കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ ഇന്‍സുലിന്‍ മരുന്നുകളില്‍ ചിലതു ആഹാരം കഴിക്കുന്നതിനു തൊട്ടു മുന്‍പോ കഴിച്ചു തുടങ്ങിയതിനു ശേഷമോ എടുക്കാം എന്നുള്ളത് ഒരു നേട്ടമാണ്.

ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്‌ളൂക്കോമീറ്റര്‍ ഉപയോഗിച്ച് വിരലില്‍ കുത്തിയാണ് ഭൂരിഭാഗം പ്രമേഹ രോഗികളും ഇത് ചെയ്യുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരമായി ഇന്ന് കൈയ്യില്‍ ഘടിപ്പിക്കുന്ന sensors ലഭ്യമാണ്. Continuous glucose monitoring എന്ന് വിളിക്കുന്ന ഇത്തരം നൂതന സംവിധാനം ഉപയോഗിച്ച് 24 മണിക്കൂറും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നമുക്കറിയാന്‍ സാധിക്കും. അതുവഴി ഇന്‍സുലിന്റെ അളവുടെ നല്ല രീതിയില്‍ ക്രമപ്പെടുത്താനും പഞ്ചസാര ഒരു പരിധിയില്‍ കൂടുതല്‍ കുറഞ്ഞു പോകാതെ നോക്കാനും സാധിക്കും.

പ്രമേഹം കുറച്ചു കൂടി നല്ല രീതിയില്‍ നിയന്ത്രിക്കുന്നതിന് ഇന്ന് insulin pumps ലഭ്യമാണ്. ഇതുവഴി കൃത്യമായ ഇടവേളകളില്‍ ശെരിയായ അവളില്‍ ഇന്‍സുലിന്‍ നല്‍കാനും പ്രമേഹം നിയന്ത്രിക്കാനും സാധിക്കുന്നു. പ്രമേഹം ചികില്‍സിച്ചു ഭേദമാക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും നല്ല രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനും അതിന്റെ സങ്കീര്‍ണതകള്‍ (complications ) വരാതെ നോക്കാനും ഇന്ന് നമുക്ക് സാധിക്കും. അത് വഴി ഒരു പ്രമേഹ രോഗിക്ക് പ്രമേഹം ഇല്ലത്ത ഒരാളിനെ പോലെ ആരോഗ്യവാനായും ആരോഗ്യവതിയായും ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും.

പ്രമേഹ ചികിത്സയില്‍ ദിനം പ്രതി പുതിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഗവേഷണങ്ങളിലൂടെ പ്രമേഹത്തിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന മരുന്നുകള്‍ കണ്ടുപിടിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം…

 

ഡോ.അഖില്‍ കൃഷ്ണന്‍
അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ്
എന്‍ഡോക്രൈനോളജി & ഡയബറ്റിസ്,
കിംസ്‌ഹെല്‍ത്ത് തിരുവനന്തപുരം

 

Tags: Medicine
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies