അമരാവതി: കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് റോഡ് മാർഗം പോയ ‘വിമാനം’ പാലത്തിനടിയിൽ കുടുങ്ങി. ട്രക്കിൽ വെച്ച് കൊണ്ടുപോകുകയായിരുന്ന വിമാനം ആന്ധ്രാപ്രദേശിൽ വെച്ചാണ് കുടുങ്ങിയത്. ബാപ്ടല ജില്ലയിൽ വെച്ച് പാലത്തിനടിയിലൂടെ കടന്നുപോകുന്ന റോഡിൽ വെച്ചായിരുന്നു സംഭവം.
പതിവില്ലാത്ത ഒരു വാഹനം റോഡിലൂടെ പോകുന്നത് കണ്ട് ആകാംക്ഷ തോന്നിയ കാഴ്ചക്കാർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പെട്ടെന്നാണ് വിമാനത്തന്റെ യാത്ര നിന്നത്. പാലത്തിനടിയിൽ കുടുങ്ങിയതോടെ അൽപ നേരം വിമാനം വഹിച്ചിരുന്ന ട്രക്ക് നിർത്തിയിട്ടു. ശേഷം പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തുകയും വിദഗ്ധരുടെ സഹായത്തോടെ വിമാനം പുറത്തെടുക്കുകയായിരുന്നു. വന്ന വഴി തന്നെ പിറകിലോട്ട് എടുത്താണ് കുടുങ്ങിയ വിമാനത്തെ മോചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. നവംബർ 12-നായിരുന്നു സംഭവമുണ്ടായത്. ഡ്രൈവർക്ക് പറ്റിയ ചെറിയ കൈപ്പിഴവാണ് വിമാനം കുടുങ്ങാൻ കാരണമായതെന്ന് പോലീസ് അറിയിച്ചു.
This plane bought by the owner of Hyderabad's famous restuarent Pista House gets stuck on underpass in Andhra Pradesh’s Bapatla.
Pista House to use this plane as aviation-themed restaurant. pic.twitter.com/X2SuhqFf8B
— Madhusudhan Reddy 🤖 (@madhusite) November 14, 2022
പിസ്താ ഹൗസ് എന്ന ഫുഡ് കമ്പനി ലേലം വഴിയാണ് പഴയ എയർ-ഇന്ത്യ വിമാനം സ്വന്തമാക്കിയത്. വിമാനത്തിന്റെ ബോഡി പാർട്ട് ഉപയോഗിച്ച് അതിൽ ഒരു റെസ്‌റ്റോറന്റ് സജ്ജമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കേരളത്തിലായിരുന്നു വിമാനത്തിന്റെ ലേലം നടന്നിരുന്നത്. ലേലത്തിന് പിന്നാലെ ഹൈദരാബാദിലേക്ക് റോഡ് മാർഗം വിമാനം കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
















Comments