കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ സിഐ സുനു ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. 10 മണിയ്‌ക്ക് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അറസ്റ്റിന് തെളിവില്ലാത്തതിനാൽ പ്രതികളെ വിട്ടയച്ചിരുന്നു.
തെളിവ് കിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് സിഐ ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചത്. കേസിൽ ആർക്കെതിരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് ലഭിച്ച ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്ന നിലപാടിലാണ് അന്വേഷണ സംഘം.
കേസിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. ഇവരുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു കേസിൽ മൂന്നാം പ്രതിയാണ്. പ്രതികൾ വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് 22-കാരിയുടെ പരാതി.
















Comments