തടവിലാക്കപ്പെട്ട പെൺകുട്ടികളെ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ച് ക്രൂരബലാത്സംഗത്തിനിരയാക്കുന്നു, പിന്നാലെ വധശിക്ഷ; ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയുമായി ഇറാൻ
ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധം അടിച്ചമർത്താൻ മനുഷ്യത്വത്തിന്റെ എല്ലാ പരിധിയും ലംഘിച്ച് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായവർക്ക് വധശിക്ഷ നൽകണമെന്ന് പാർലമെന്റിൽ പ്രമേയം പാസാക്കിയിരുന്നു 290 അംഗങ്ങളിൽ 220 പേരും പിന്തുണച്ച നിയമം അതിവേഗം നടപ്പിലാക്കുകയാണ് ഇറാനിയൻ ഭരണകൂടം.
വിമത ശബ്ദമുയർത്തുന്ന കൗമാരക്കാരെ പോലും വെറുതെ വിടാതെയാണ് അടിച്ചമർത്തുന്നത്. രാജ്യത്തുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 14,000 ഇറാനികൾ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നിരവധി പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇറാനിയൻ നിയമപ്രകാരം പെൺകുട്ടികൾ കന്യകയാണെങ്കിൽ വധിക്കാനാവില്ല.
ഈ നിയമം മറികടക്കാനായി വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേ ദിവസം രാത്രി പെൺകുട്ടികളെ ജയിൽഗാർഡുകൾ നിക്കാഹ് കഴിക്കുകയും അതിക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നത്.
കടുത്ത മനുഷ്യാവകാശലംഘനമായി ഇതിനെ ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായി തെളിവുകൾ ഇല്ലാത്തത് തിരിച്ചടിയാവുന്നു. ഹിജാബ് ധരിക്കാത്തിന്റെ പേരിൽ ഇറാനിലെ സദാചാരപോലീസ് മഹ്‌സ അമിനി എന്ന 22 കാരിയെ കൊലപ്പെടുത്തിയതോടെയാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായത്.
സ്ത്രീകൾ ഹിജാബ് കത്തിച്ചും മുടിമുറിച്ചും തെരുവിലിറങ്ങി പ്രതിഷേധിച്ചത് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ നിർണ്ണായക നടപടിയെടുക്കുമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു.
















Comments