മുംബൈ : ഐപിഎൽ 2023 ന് മുന്നോടിയായി താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് രാജസ്ഥാൻ റോയൽസ്. നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും നിലർത്തിയിട്ടുണ്ട്. ഇവക്കെല്ലാം പുറമെ ടി20 കിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ജോസ് ബട്‌ലറും വരും സീസണിൽ രാജസ്ഥാനൊപ്പമുണ്ട്.
യശസ്വി ജയ്‌സ്വാൾ, ഷിമ്രോൻ ഹെറ്റ്‌മെയർ, ധ്രുവ് ജൂരൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെൻഡ് ബോൾട്ട്, ഒബെഡ് മക്കോയി, നവ്ദീപ് സെയ്‌നി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെ.സി കാരിയപ്പ എന്നിവരെയും രാജസ്ഥാൻ നിലനിർത്തി.
സമീപകാല ആഭ്യന്തര മത്സരങ്ങളിലെ ഫോമാണ് ദേവ്ദത്ത് പടിക്കലിനെ വീണ്ടും രാജസ്ഥാനിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസ്സീ വാൻ ഡർ ഡസ്സൻ, ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ,ജയിംസ് നീഷാം, കരുൺ നായർ, നേഥൽ കോൾട്ടർ നൈൽ എന്നിവർ ഇത്തവണ ടീമിൽ ഇടം നേടിയിട്ടില്ല. നിലവിൽ നാല് വിദേശ താരങ്ങളുടെ ഒഴിവ് ടീമിൽ ഉണ്ടെന്നാണ് സൂചന. അതേസമയം 13.2 കോടി രൂപയാണ് അടുത്ത മിനി താരലേലത്തിൽ രാജസ്ഥാൻ റോയൽസിന് ചിലവഴിക്കാനാവുക.
















Comments