കൊച്ചി: പ്രിയാ വർഗീസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അദ്ധ്യാപന പരിചയം കെട്ടുകഥയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവേഷണ കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു പ്രിയാ വർഗീസിന്റെ വാദം. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവിയെക്കുറിച്ചും പ്രിയാ വർഗീസ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
എൻഎസ്എസ് കോർഡിനേറ്റർ ഒന്നും അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാകില്ല. നാഷണൽ സർവീസ് സ്‌കീമിൽ എവിടെയാണ് അദ്ധ്യാപന ജോലി ഉള്ളത്? എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ധ്യാപനമെന്നാൽ ഗൗരവമുള്ള ജോലിയാണെന്നും ഹൈക്കോടതി പറഞ്ഞു. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവി സംബന്ധിച്ച വാദത്തിലാണ് കോടതിയുടെ പരിഹാസം
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലേയറ്റ പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സ്‌ക്രൂട്ടിനിങ് കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമെ കോടതിയ്‌ക്ക് ആവശ്യമുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും പ്രിയ വർഗീസിനോട് കോടതി ചോദിച്ചു. സ്റ്റുഡന്റ് ഡയറക്ടറായ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും അദ്ധ്യാപന പരിചയം സാങ്കൽപ്പികമല്ലെന്നും ഹൈക്കോടതി വിമർശിച്ചു. അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണമെന്നും കോടതി വ്യക്തമാക്കി.
















Comments